101 വിഭവങ്ങളുമായി തകർപ്പൻ ഓണസദ്യ: ഒത്തുചേരലിൻ്റെ മധുരവുമായി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ 85 എസ് എസ് എൽ സിബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
അഞ്ചരക്കണ്ടി : പുളിയിഞ്ചി, വടുക, പാലക്കാടൻ മുളക് പച്ചടി, തുറ മാങ്ങ, കൂൺ മസാല, സേമിയ മാംഗോ പായസം, കൂമ്പ് വറവ്, ചേന അച്ചാർ തുടങ്ങി ഒൻപതു തരം പായസങ്ങളുമായി 101 വിഭവങ്ങൾ.അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാ ർഥികൾ സംഘടിപ്പിച്ച ഓണസദ്യയിലെ വിഭവങ്ങളാണിത്. ഒൻപതു തരം പച്ചടികൾ, 12 കുട്ടം പായസം, 17 തരം വറവുകളും, 13 കുട്ടം അച്ചാറും ഉൾപ്പെടെ 101 വി ഭവങ്ങൾ അടങ്ങിയ ഓണസദ്യ യാണ് തയ്യാറാക്കിയത്.

സ്കൂളിലെ 1985 എസ്എസ് എൽസി ബാച്ച് അംഗങ്ങളുടെ കൂട്ടായ്മയായ എഎച്ച്എസ് 85ന്റെ നേതൃത്വത്തിലാണ് 'സു കൃതോണം തകൃതോണം' പേരിൽ ഓണാഘോഷവും വി ഭവങ്ങളടങ്ങിയ ഓണസദ്യയും സംഘടിപ്പിച്ചത്. ബാച്ചിലെ അംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയതാണ് വിഭവങ്ങൾ.ഓണാഘോഷം 85 ബാച്ച് പ്രസി ഡൻ്റ് മുഹമ്മദ് യാസിൻ ഉദ്ഘാ ടനം ചെയ്തു. ബാച്ച് വൈസ് പ്രസിഡൻ്റ് സി ദിനേശ് ബാബു അധ്യക്ഷനായി. രക്ഷാധികാരി എം വി അനിൽകുമാർ ഓണസ ദേശം നൽകി പ്രവീൺ കുക്കൊ ത്ത്, ദീപ, ബീനാ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. സെക്രട്ട റി അശോകൻ പുതിയാണ്ടി സ്വാ സ്വാഗതവും ട്രഷറർ പി കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

ബാച്ചിലെ അംഗങ്ങൾക്ക് പുറ മെ പൂർവ അധ്യാപകർ, സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കാളികളായി. ഓണാഘോഷത്തി ൻ്റെ ഭാഗമായി അംഗങ്ങളുടെ മെഗാ തിരുവാതിരയും ഡാൻസ്, ഓണക്കളികൾ, മാവേലിയുടെ പൂക്കളം സന്ദർശിക്കൽ എന്നിവയുമുണ്ടായി.
.jpg)

