അഞ്ചരക്കണ്ടിഡെന്റൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം, പൊലീസുമായി ബലപ്രയോഗം ജനൽ ചില്ലുകൾ തകർത്തു
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തം. പ്രതിഷേധങ്ങളെ ബൗൺസർമാരെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും, കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യുന്നത് വരെ യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിക്കില്ലെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
ആശുപത്രിക്ക് മുൻപിൽ നടന്ന സമരം സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഇതിനിടെ, മാർച്ചിനെ നേരിടാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു.പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ ക്യാംപസിലേക്ക് ഇരച്ചുകയറി. പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.കോളജിന്റെ ജനൽ ചില്ല് പ്രവർത്തകർ അടിച്ചു തകർത്തു. സംഘർഷത്തിനിടെ പോലീസിനും,യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ഏകദേശം ഒരു മണിക്കൂർ നേരം ആശുപത്രി പരിസരത്ത് പ്രവർത്തകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നു.
സംഭവവുമായി ബന്ധപ്പെട്ട് 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.അശ്വിൻ സുധാകർ, മിഥുൻ മറോളി, നിധിൻ കോമത്ത്,പ്രിനിൽ മധുക്കോത്ത്,രാഹുൽ മെക്കിലേരി,റിജിൻ രാജ്,പ്രിൻസ് ജോർജ്,വരുൺ എം കെ,ജിതിൻ കൊളപ്പ,രാഹുൽ പി പി,നിഥിൻ നടുവനാട്,അമൽ കുറ്റിയാട്ടൂർ, രാഹുൽ വി പി കെ എസ് യു നേതാക്കളായ അക്ഷയ് മാട്ടൂൽ, അഹമ്മദ് യാസിൻ,വൈഷ്ണവ് ധർമ്മടം എന്നിവർ നേതൃത്വം നൽകി.
.jpg)

