പട്ടുവം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു


തളിപ്പറമ്പ് : പട്ടുവം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന കലോത്സവം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു .
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ എം സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ നാസർ, കെ ഹാമിദ് മാസ്റ്റർ, ടി പ്രദീപൻ , വി ആർ ജോത്സന, ഇ ശ്രുതി, പി പി സുകുമാരി എന്നിവർ പ്രസംഗിച്ചു .സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞികൃഷ്ണൻ സ്വാഗതവും ഐ സി ഡി എസ് സൂപ്രവൈസർകെ പങ്കജാക്ഷി നന്ദിയും പറഞ്ഞു .ഗ്രാമപഞ്ചായത്തിലെ പതിനേഴ് അംഗൻവാടികളിൽ നിന്നായി ഇരുന്നൂറ്റിപതിനഞ്ച് കുട്ടികൾ ഇരുപത്തിയഞ്ച് വിഭാഗങ്ങളിലായി കലാപരിപാടകൾ അവതരിപ്പിച്ചു.