അങ്കമാലിയിലെ ടേൻടിഡിക് ഐക്സ്പോയിൽ നൂതന ഭക്ഷ്യ ഉൽപ്പാദന സംവിധാനങ്ങൾ പ്രദർശിപ്പിക്കും

Innovative food production systems will be showcased at the 10DX Expo in Angamaly.

കണ്ണൂർ: കേരള കാറ്ററേഴ്സ് അസോ.( കെ സി എ ).ആഭിമുഖ്യത്തിൽചെന്നെആസ്ഥാനമായുള്ള പ്രമുഖ എക്സ്പോ സംഘാടകരായ സായ് സൊല്യൂഷൻസു മായി സഹകരിച്ച് അങ്കമാലിയിൽ ടേൻടിഡിക്എക്സ്പോ (TENTDEC EXPO )സംഘടിപ്പിക്കുന്നു.നവംബർ 17, 18, 19 തീയതികളിൽ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളതെന്ന് കണ്ണൂർജില്ലാ പ്രസിഡണ്ട് സാജുവാകാനിപുഴ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഹോട്ടൽ, കാറ്ററിംഗ്, ഫുഡ് പ്രോസസിംഗ്, ഹോസ്പിറ്റാലിറ്റി, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിവിധ ഉൽപ്പന്നങ്ങളുടെയുംസാങ്കേതികവിദ്യകളുടെയും സേവനങ്ങളുടെയും നൂതന പ്രദർശനമായിരിക്കും എക്സ്പോഎന്ന് പ്രസിഡണ്ട് പറഞ്ഞു.കേരളത്തിൽ നിന്നുള്ള പ്രമുഖ കമ്പനികൾക്കൊപ്പം ഉത്തരേന്ത്യയിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി പ്രമുഖ നിർമ്മാതാക്കളും വിതരണക്കാരും വ്യാപാര സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ മോഹനൻ ചിറക്കൽ, ബിജു കുണ്ടത്തിൽ എന്നിവരും പങ്കെടുത്തു.

Tags