കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചരക്കണ്ടിയിലെ ഫാൻസി വ്യാപാരി മരിച്ചു

Fancy merchant in Ancharakandy dies in car-bike collision

അഞ്ചരക്കണ്ടി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വ്യാപാരി മരിച്ചു. അഞ്ചരക്കണ്ടിയിലെ വർണ്ണം ഫാൻസി ഷോപ്പ് ഉടമ കീഴത്തൂരിലെ ചന്ദ്രോത്ത് ഹൗസിൽ കെ. വിജീഷ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തലശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. 

അഞ്ചരക്കണ്ടിയിൽ നിന്നും ഷോപ്പു പൂട്ടി കീഴത്തൂരിലെ വീട്ടിലേക്ക് കെ എൽ 13.ജെ. 6361 നമ്പർ ബൈക്കിൽ പോകുന്നതിനിടെ ഇന്നലെ രാത്രി 9.40 മണിയോടെ പാതിരിയാട് വണ്ണൻ്റെ മെട്ടയിൽ വെച്ച് അമിത വേഗതയിൽ വന്ന കെ എൽ. 71. എം.881 നമ്പർ ഇന്നോവ കാർ ഇടിച്ചാണ് അപകടം.ഇടിച്ച കാർ ബൈക്കിനെ വലിച്ചിഴച്ച് റോഡരികിൽ നിർത്തിയിട്ട ബസിലും ഇടിച്ചാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ വിജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. കീഴത്തൂരിലെ ആണ്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. സഹോദരങ്ങൾ: കെ.വിനോദ് കുമാർ ( വ്യാപാരി മുഴപ്പാല ) , വിനീഷ് (ചെത്ത് തൊഴിലാളി )പിണറായി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
 

Tags