ഷാർജയിൽ വാഹനാപകടം: അഞ്ചരക്കണ്ടി കാവിൻ മൂല സ്വദേശിയായ യുവാവ് മരണമടഞ്ഞു

A young man from Ancharakandi, Kavin Moola, died in a car accident in Sharjah

അഞ്ചരക്കണ്ടി : ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ അഞ്ചരക്കണ്ടി കാവിൻ മൂലഉച്ചുളിക്കുന്ന് സ്വദേശി മരണമടഞ്ഞു. മനോജ് ചന്ദ്രമ്പേത്താ (39) ണ് മരിച്ചത്. ഷാർജ നാഷനൽ പെയിൻ്റ് കമ്പിനി ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് ഡിസംബർ 28ന് രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ നിയന്ത്രണം വിട്ട വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

tRootC1469263">

ഗുരുതരമായി പരുക്കേറ്റ മനോജിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുങ്കുടി രാഘവൻ (മുൻ ഡയറക്ടർ അഞ്ചരക്കണ്ടി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക്) പരേതയായ ശൈലജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാകേഷ് (ദുബായ്) മനീഷ.അപകടത്തിൽ പത്തനംതിട്ട സ്വദേശി അഭീഷ് ഡാനിയേലും മരണമടഞ്ഞിരുന്നു. മൃതദേഹം വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടിലെത്തിച്ച് ആറിന് അഞ്ചരക്കണ്ടി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
 

Tags