അനന്തു കൃഷ്ണൻസീഡ് സൊസൈറ്റിയിൽ നിന്നും തട്ടിയെടുത്ത പണം തിരിച്ചു പിടിക്കാൻ പോരാടും ;അനന്തു കൃഷ്ണൻ തങ്ങളെ യും വഞ്ചിച്ചുവെന്ന് രാജമണി


കണ്ണൂർ : സീഡ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു തങ്ങൾ തട്ടിപ്പിന് ഇരയായവർക്കൊപ്പമാണെന്ന് സീഡ് ചീഫ് പ്രൊജക്റ്റ് മാനേജർ പി. രാജമണി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അനന്തു കൃഷ്ണൻ നടത്തിയ തട്ടിപ്പുകൾക്ക് തങ്ങളും ഇരയായി മാറുകയായിരുന്നു. തികച്ചും സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
അനന്തു കൃഷ്ണനിൽ നിന്നും സ്വത്തുക്കൾ കണ്ടെത്തി പദ്ധതിയുടെ അപേക്ഷകർക്ക് വിതരണം ചെയ്യാൻ തയ്യാറാകണം. പദ്ധതിയുടെ ഭാഗമായി തുച്ഛ വരുമാനത്തിൽ ജോലി ചെയ്ത തന്നെയും കോർഡിനേറ്റർമാരെയും പ്രമോട്ടർമാരെയും അനന്തു കൃഷ്ണൻ കബളിപ്പിക്കുകയായിരുന്നു. ഒക്ടോബറിൽ അക്കൗണ്ട് മരവിപ്പിച്ചത് തങ്ങൾ അറിഞ്ഞിട്ടില്ല. സീഡ് അക്കൗണ്ടു വഴിയാണ് തങ്ങൾ നിക്ഷേപകരുടെ പണം അടച്ചതെന്നും രാജമണി പറഞ്ഞു. ഇന്ത്യയിലെ വിവിധ എൻജി.ഒകളുടെ ദേശീയ കൂട്ടായ്മയായ നാഷനൽ എൻ.ജി.ഒകോൺഫഡറേഷൻ്റെ ഇംപ്ളിമെൻ്റിങ് ഏജൻസിയായ സ്പിയാർഡ്സിൻ്റെ സപ്പോർട്ടിങ് ഏജൻസികളായാണ് കണ്ണൂർ ജില്ലയിൽ വിവിധ ബ്ളോക്ക് പഞ്ചായത്തുകളിൽ സീഡ് സൊസൈറ്റികൾ രൂപീകരിക്കപ്പെട്ടതെന്നും രാജമണി പറഞ്ഞു.

കണ്ണൂർ ജില്ലയിൽ 6.63,30,680 തുകയുടെ പല പദ്ധതികളും ആദ്യഘട്ടത്തിൽ സൊസൈറ്റി മുഖാന്തിരം നടപ്പിലാക്കിയിരുന്നു എന്നാൽ പിന്നീട് പണം അടച്ച വർക്ക് പദ്ധതികൾ ലഭിക്കാതെയായി. ആറ് സീഡ് സൊസൈറ്റികളിൽ നിന്നുമായി 14,85.77, 953 തുക സ്പിയാർട്സിൽ നിന്നും ഗുണഭോക്താക്കൾക്ക് നൽകാനുണ്ടെന്നും രാജമണി പറഞ്ഞു. ഗുണഭോക്താക്കൾക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള പരിശ്രമത്തിലാണ് ജില്ലയിലെ മുഴുവൻ സീഡ് സൊസൈറ്റി പ്രവർത്തകരും അതിനു വേണ്ടി തട്ടിപ്പിന് ഇരയായ ഗുണഭോക്താക്കൾക്കും പ്രവർത്തിക്കുമെന്ന് രാജമണി പറഞ്ഞു. തളിപ്പറമ്പ് സീഡ് സെക്രട്ടറി എം. സുബൈർ. പി. സമീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.