കണ്ണൂർ ശ്രീകണ്ഠപുരത്ത് പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊലപ്പെടുത്തിയ സംഭവം; കാൽപാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരണം, പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

An unidentified animal bitten and killed a calf in Sreekantapuram, Kannur; Footprints confirmed to be those of a tiger, alert issued in the area

ശ്രീകണ്ഠപുരം: ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൊന്നത് പുലി ആണെന്ന് സ്ഥിരീകരിച്ചു. റേഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണന്റെ നേതൃത്വത്തിൽ തളിപ്പറമ്പ  വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പുലി ആണെന്ന് സ്ഥിരീകരിച്ചത്.

.ചുഴലി പടിഞ്ഞാറെ മൂലയിലെ ക്ഷീരകർഷകനായ എം.ടി വിനോദിന്റെ വീട്ടിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വീട്ടിലെ തൊഴുത്തിൽ രണ്ട് വലിയ പശുക്കളും  രണ്ട് കിടാവുകളുമാണ് ഉണ്ടായിരുന്നത്. പുലർച്ചെ പശുക്കളുടെ കരച്ചിൽ കേട്ടാണ് വീട്ടുകാർ ഉണർന്ന് പുറത്തിറങ്ങിയത്.പരിശോധിച്ച പ്പോൾ തൊഴുത്തിന്റെ 50  മീറ്ററോളം അകലെയായി കിടാവിന്റെ ജഡം കാണപ്പെടുകയായി രുന്നു. തൊഴുത്തിലെ കയർ ഉൾപ്പെടെ കടിച്ചു മുറിച്ചാണ് അജ്ഞാനജീവി 50 കി‌ലോയോളം തൂക്കമുള്ള കിടാവിനെ ഇത്രയും ദൂരം കടിച്ചു കൊണ്ടുപോയത്. ചെറിയ ജീവികൾക്ക് ഇത്രയധികം ദൂരത്തേക്ക് കൊണ്ടുപോകാൻ കഴിയില്ല അതിനാലാണ് അക്രമിച്ചത് ഏറെ ശക്തിയുള്ള പുലിയാണെന്ന സംശയത്തിൽ നാട്ടുകാർ എത്തിയത്. 

വീട്ടുകാർ പെട്ടെന്ന് എഴുന്നേറ്റതിനാൽ അജ്ഞാത ജീവി രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇന്ന് നോക്കിയ പ്പോൾ കിടാവിൻ്റെ പിൻഭാഗത്തെ മാംസം ഭക്ഷിച്ച നിലയിലാണുള്ളത്. രാത്രി വീട്ടുകാർ മടങ്ങിപ്പോയതിനുശേഷം അജ്ഞാതജീവി തിരിച്ചെത്തി ജഡം ഭക്ഷിച്ചുവെന്നാണ് കരുതുന്നത്. നാട്ടുകാർ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയിരുന്നു. സംശയത്തെ തുടർന്നാണ് തളിപ്പറമ്പ  വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. പ്രദേശത്ത് ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.


 

Tags