ഔഷധ കലവറയുടെ ഭക്ഷണ കൂട്ട്..! തലോറ എകെജി ഗ്രന്ഥാലയത്തിൽ നാടൻ പത്തില കറികളുടെ പ്രദർശനവും ക്ലാസും സംഘടിപ്പിച്ചു

The food of the medicine cabinet..! An exhibition and class on traditional curries were organized at the Talora AKG Library.

 കണ്ണൂർ : തലോറ എകെജി സ്മാരക കലാസമിതി& ഗ്രന്ഥാലയം, കുടുംബശ്രീ,ജൈവ കർഷകസമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ തലോറ എകെജി ഗ്രന്ഥാലയത്തിൽ വച്ച് നാടൻ പത്തില കറികളുടെ പ്രദർശനവും ക്ലാസും സംഘടിപ്പിച്ചു. നാടൻ ഇലക്കറികളുടെ ഔഷധഗുണങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം വെച്ചത്. നൂറോളം പേരാണ് പരിപാടിയുടെ ഭാഗമായത്.

The food of the medicine cabinet..! An exhibition and class on traditional curries were organized at the Talora AKG Library.

മത്തനില, ചീര,താള്,ചേനയില്ല, കുമ്പളത്തില, ചേമ്പില,കൊടുത്ത, തുടങ്ങിയ വിഭവങ്ങൾ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കുകയും ക്ലാസിൽ വിതരണം ചെയ്യുകയും ചെയ്തു. പ്രസ്തുത പരിപാടി വയനാങ്കണം പദ്ധതിയുടെ ഭാഗമായി പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വി.എം വിമല ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ജൈവ കർഷകൻ കെ.വി ആർ കണ്ണൻ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. പരിപാടിയുടെ ഭാഗമായി നാടൻ വിത്തുകളുടെ പ്രദർശനവും വില്പനയും നടന്നു. വായനശാല സെക്രട്ടറി നിധിൻ തലോറ സ്വാഗതവും പി.വി പ്രദീപ്കുമാർ അധ്യക്ഷനുമായി ആശംസ അർപ്പിച്ച് എ.രാജേഷ്,പ്രസീത പി വി, പത്മനാഭൻ തലോറ, ഹരിദാസൻ കെ.വി എന്നിവർ സംസാരിച്ചു എൻ.വി അഭിലാഷ് നന്ദി പറഞ്ഞു.

Tags