കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു

An elderly woman who was undergoing treatment after being stung by hornets in Iritty Kannur has died

ഇരിട്ടി: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു. വള്ളിത്തോ ട് പെരിങ്കരി യിലെ കുഴിക്കണ്ടത്തിൽ ഹൗസിൽ കെ. ജാനകി (92)യാണ് മരിച്ചത്. വെള്ളിയാഴ്ച്‌ച രാവിലെ 9 മണിയോടെ വീടിനു മുന്നിൽ വെച്ചാണ് ഇവർക്ക് കടന്നൽ കുത്തേറ്റത്. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരി ക്കെ ശനിയാഴ്ച്ചരാവിലെ ആറു മണിയോടെ മരണമടയുകയായിരുന്നു.

ഭർത്താവ്: പരേതനായ കുഴിക്കണ്ടത്തിൽ ഗോപാലൻ. മക്കൾ: ശിവൻ, മിനി, ജയൻ, ബിജു, ബിനു. മരുമക്കൾ: ത ങ്കമ്മ (വയനാട്), ഹരി (വിളമ ന), കുമാരി, മിനി, സ്മിത

Tags