അമരാവതിയിൽ നിന്നും കാണാതായ 14 വയസുകാരനെ തലശേരി ചിൽഡ്രൺ ഹോമിലാക്കി
Updated: Aug 20, 2025, 14:17 IST
തലശേരി: മഹാരാഷ്ട്രയിൽ കാണാതായ 14-വയസ്സുകാരനെ കണ്ടെത്താൻ വിവിധ സ്ഥലങ്ങളിൽ നോട്ടീസ് പതിച്ച് അന്വേഷണം നടത്തുന്നതിനിടയിൽ തലശ്ശേരിയിലുള്ള വിവരം രക്ഷിതാക്കൾ അറിഞ്ഞു. മകനെ കൊണ്ടുപോകാൻ രക്ഷിതാക്കൾ അടുത്ത ദിവസം തലശ്ശേരിയിലെത്തും.
അമരാവതിയിൽ ഭിന്നശേഷി സ്കൂൾ വിദ്യാർഥിയായ കുട്ടി പല തീവണ്ടികൾ മാറിക്കയറി കണ്ണൂരിലെത്തുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓഗസ്റ്റ് ഒൻപതിനാണ് ഭിന്നശേഷിക്കാരനായ 14 വയസ്സുകാരനെ കണ്ടെത്തിയത്.
tRootC1469263">കുട്ടി ഇപ്പോൾ തലശ്ശേരി ചിൽഡ്രൺസ് ഹോമിലാണ് താമസം. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തിയത് മിസിങ് പേഴ്‌സൺ കേരള വാട്‌സാപ്പ് ഗ്രൂപ്പ് മുഖേനയാണ്. ഗ്രൂപ്പ് അംഗമായ ഝാർഖണ്ഡ് സ്വദേശി മുന്നുശർമയാണ് കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തിയത്.
.jpg)


