അഖില കേരളവായനോത്സവം ധർമ്മശാലയിൽ ഏപ്രിൽ 25ന് തുടങ്ങും :മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

Stage Workers Union Northern Region to hold hand clapping competition on May Day
Stage Workers Union Northern Region to hold hand clapping competition on May Day

കണ്ണൂർ:സംസ്ഥാനലൈബ്രറി കൗൺസിൽ അവതരിപ്പിക്കുന്ന അഖില കേരള വായ നോത്സവത്തിന്റെ സംസ്ഥാന തല മത്സരം ഏപ്രിൽ 25 മുതൽ 27 വരെ ധർമ്മശാലയിലുള്ള കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ നടക്കുമെന്ന് ലൈബ്രറി കൗൺസിൽ സിക്രട്ടറി പി കെ വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹൈസ്കൂൾ - മുതിർന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ 56 മത്സരാർത്ഥികൾ മാറ്റുരക്കും.

tRootC1469263">

25 ന് വൈകുന്നേരം നാലു മണിക്ക് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിഡോ: ആർ ബിന്ദു പരിപാടിഉൽഘാടനം ചെയ്യും. 26 ന് രാവിലെ 8 -30 മുതൽ 11 മണി വരെ മത്സരാർത്ഥികൾക്കുള്ള എഴുത്ത് പരീക്ഷ, 10 മണിക്ക് വരയും വരിയുംഡോ:എ എസ് പ്രശാന്ത് കൃഷ്ണനും ചിത്രകാരൻ വർഗ്ഗീസ് കളത്തിലും അവതരിപ്പിക്കും. 11-30 മുതൽ ഒരു മണി വരെ മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ നയിക്കുന്ന ക്വിസ്, 2 മണി മുതൽ 4 സ്റ്റ പറശ്ശിനിക്കടവ് ജലയാത്ര, 4-30 മുതൽ 6 വരെ അഭിമുഖം. തുടർന്ന് അഴീക്കോടൻ ചന്ദ്രനു മത്സരാർത്ഥികളും ചേർന്നൊരുക്കുന്ന കൊട്ടും പാട്ടും, വിസ്മയ സ്പോൺസർ ചെയ്ത സെൽഫി പോയിന്റ്. 27 ന് കഥാകൃത്ത് ടി പത്മനാഭനും മത്സരാർത്ഥികളും തമ്മിലുള്ള ഉള്ളു തുറന്ന അനുഭവ വിനിമയ നിമിഷങ്ങൾ. തുടർന്ന് സർഗ്ഗ സംവാദം. ബാവുൽ ഗായിക ശാന്തി പ്രിയ അവതരിപ്പിക്കുന്ന ബാബൂൾ സംഗീതം. 2-30 ന് സമാപന സമ്മേളനഉൽഘാടനവും, സമ്മാനദാനവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും.

 എഴുത്തുകാരൻ എം മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തും. കെ സുധാകരൻ എം പി സമ്മാനദാനം നിർവ്വഹിക്കും കെവി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ കെ രത്നകുമാരി , തളിപ്പറമ്പ് നഗരസഭാ ചെയർ പേർസൺ മുർഷിദ കൊങ്ങായ് എന്നിവർ മുഖ്യാതിഥികളാവും. വായനോത്സവത്തിനെത്തുന്ന മത്സരാർത്ഥികൾ, ഓഫീഷ്യൽസ് , അതിഥികൾ എന്നിവർക്കു വേണ്ടിയുള്ള മൂന്നു ദിവസത്തെ താമസ ഭക്ഷന് സൗകര്യങ്ങൾ സജ്ജമാക്കിക്കഴിഞ്ഞതായും വിജയൻ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി മുകുന്ദൻ , മുകുന്ദൻ മഠത്തിൽ എന്നിവരും പങ്കെടുത്തു.

Tags