ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 20 ന് കണ്ണൂരിൽ തുടങ്ങും

google news
fgh

കണ്ണൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 39-ാം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 20, 21, 22 തീയ്യതികളിൽ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമ്മേളനത്തിന്റെ മുന്നോടിയായി നവംബർ 20 ന് വൈകുന്നേരം 3.30 ന് വിളംബര ജാഥ എ.കെ. പി.എ സംസ്ഥാന സെക്രട്ടറി ഉണ്ണി കൂവോട് ഫ്ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം 4.30 ന് സമാപന യോഗം സ്റ്റേറ്റ് വെൽഫയർ ഫണ്ട് ചെയർമാൻ പ്രജിത്ത് കണ്ണൂർ ഉദ്ഘാടനം ചെയ്യും.

21 ന് രാവിലെ ഒൻപതു മണിക്ക് പതാക ഉയർത്തൽ , 9.30 ന് ഫോട്ടോ ആൻഡ് വീഡിയോ പ്ര ദർശനം (വി.സി) സുധാകരൻ നഗർ ) കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീന ഉദ്ഘാടനം ചെയ്യും രാവിലെ പത്തു മണിക്ക് ട്രേഡ് ഫെയർ (സി.സൂരജ് നഗർ ) നടക്കും.

കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യും. 10.15 ൽ കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഇന്ദിര സപ്ളിമെന്റ് പ്രകാശനം ചെയ്യും. 10.30 ന് നിക്കോൺ കമ്പിനിയുടെ ക്ളാസ് ,കലാപരിപാടികൾ എന്നിവ നടക്കും. ഉച്ചയ്ക്ക് 2.30 ന് കണ്ണൂർ പ്രഭാത് ജങ്ഷനു സമീപത്തു നിന്നും ആരംഭിക്കുന്ന പ്രകടനം ജവഹർ ലൈബ്രറി ളിൽ നടക്കും. ബെകുന്നേരം നാലു മണിക്ക് നടക്കുന്ന പൊതുസമ്മേളനം അഡ്വ.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. മേയർ ടി.ഒ.മോഹനൻ മുഖ്യാതിഥിയാകും.

നവംബർ 2 ന് രാവിലെ 10 മണിക്ക് സംസ്ഥാന ജനറൽ സെക്രട്ടറി എ.സി. ജോൺസൺ ഉദ്ഘാടനം ചെയ്യും. നവംബർ 21 ന് എ.കെ.പി.എ മെമ്പർമാരുടെ സ്ഥാപനങ്ങൾ അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് രാജേഷ് കരേള, സ്വാഗത സംഘം ചെയർമാൻ പ്രകാശ് സാഗർ, കൺവീനർ രാഗേഷ് ആയിക്കര, സ്റ്റേറ്റ് വെൽഫെയർ ഫണ്ട് ചെയർമാൻ പ്രജിത്ത് കണ്ണൂർ എന്നിവർ പങ്കെടുത്തു.

Tags