ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ; സ്വാഗതസംഘം രൂപീകരിച്ചു

All Kerala Photographers Association Kannur District Conference Reception Committee Formed

തളിപ്പറമ്പ്; .ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരണയോഗം തളിപ്പറമ്പ് ടാപ്‌കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എ.കെ.പി.എ ജില്ലാ പ്രസിഡന്റ് സുനിൽ വടക്കുംമ്പാടിന്റെ അധ്യക്ഷതയിൽ കെ.വി സുമേഷ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. 

ആശംസകൾ അർപ്പിച്ച് എ.കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണി കൂവോട്, എ.കെ.പി.എ സംസ്ഥാന സെക്രട്ടറിമാരായ മസൂദ് മംഗലം, ഷിബുരാജ്.എസ്, കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ് സരസ്വതി, സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം ടി.ബാലകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റ് കെ.എസ് റിയാസ്,,

 എ.കെ.പി.എസംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേള, പ്രസ്സ് ഫോറം പ്രസിഡന്റ് രാജേഷ് ബക്കളം, എ.കെ.പി.എ ഫോട്ടോഗ്രാഫി സൊസൈറ്റി വൈസ് പ്രസിഡന്റ് പി.പി.ജയകുമാർ, എ.കെ.പി.എ ജില്ലാ ട്രഷറർ ഷജിത്ത് മട്ടന്നൂർ, ക്രീയേറ്റീവ് ഐസ് കോർഡിനേറ്റർ ടി.സി.പ്രവീൺ എന്നിവർ സംസാരിച്ചു. എ.കെ.പി.എ തളിപ്പറമ്പ് മേഖല പ്രസിഡന്റ് വത്സരാജ്.പി.സി സ്വാഗതസംഘം ലിസ്റ്റ് അവതരിപ്പിച്ചു. യോഗത്തിന് എ.കെ.പി.എ ജില്ലാ സെക്രട്ടറി വിതിലേഷ് അനുരാഗ് സ്വാഗതവും എ.കെ.പി.എ തളിപ്പറമ്പ് മേഖല സെക്രട്ടറി ശ്രീഗണേഷ് നന്ദിയും പ്രകാശിപ്പിച്ചു. എ.കെ.പി.എ കണ്ണൂർ ജില്ലാ സമ്മേളനം 2027 ഏപ്രിൽ 20,21 തീയ്യതികളിൽ തളിപ്പറമ്പിൽ വെച്ച് നടക്കുന്നതാണ്.

Tags