അഖില കേരളമാരാർ ക്ഷേമ സഭ കണ്ണൂർ ജില്ലാ കുടുംബ സംഗമം പൂർണ്ണ പബ്ലിക്കേഷൻ മാനേജിംഗ് പാർട്ണർ എൻ ഇ . മനോഹരൻ ഉദ്ഘാടനം ചെയ്തു
Jun 1, 2026, 17:02 IST
കണ്ണൂർ: അഖിലകേരള മാരാർ ക്ഷേമസഭ ജില്ലാ കുടുംബ സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു.പൂർണ്ണ പബ്ലിക്കേഷൻസ് ആൻഡ് ടി.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കോഴിക്കോട് മാനേജിംഗ് പാർട്ണറുമായ എൻ. ഇ. മനോഹരൻ ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി ചെയർമാൻ പി .വി . രാജശേഖര മാരാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡൻറ് എൻ. ഇ. ഭാസ്കരമാരാർ മുഖ്യാതിഥിയായി.
ആഘോഷ കമ്മിറ്റി കൺവീനർ ടി.വി. കുട്ടികൃഷ്ണമാരാർ,സംസ്ഥാന വൈസ് പ്രസിഡൻറ് ടി.വി. നാരായണ മാരാർ ,പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. വി. ബാലകൃഷ്ണമാരാർ എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ചവരെ ആദരിച്ചു.ക്ഷേമസഭാംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.
.jpg)

