ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നൃത്തോത്സവ് - 2026 എട്ടിന് കണ്ണൂരിൽ
കണ്ണൂർ : ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ (എ കെ ഡി ടി ഒ ) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് എട്ടിന് കണ്ണുർ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ നൃത്തോത്സവ്_2026 സീസൺ 2 നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെ നീണ്ടുനിൽക്കുന്ന നൃത്തോത്സവത്തിൽ ജില്ലയിലെ 250 ൽപ്പരം നർത്തകിമാർ പങ്കെടുക്കും. രാവിലെ 9 ന് കലാമണ്ഡലം വനജ ടീച്ചറും പ്രശസ്‌ത നൃത്താധ്യാപികമല്ലികാ സുന്ദരവും ചേർന്ന് തിരിതെളിയിക്കും.
വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന സമാപന സമ്മേളന ചടങ്ങിൽ ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സ്ഥാപകനായ പ്രശസ്‌ത നൃത്താധ്യാപകൻ ഐ വിനോദ് കുമാർ മാസ്റ്ററെ കലാതപസ്വി പുരസ്കാരവും ശീർഷകവും നൽകി ആദരിക്കും. 65 വയസു കഴിഞ്ഞ നൃത്താധ്യാപകർക്കായി എ കെ ഡി ടി ഒ നടപ്പിലാക്കുന്ന പെൻഷൻ പദ്ധതിയുടെ വിജ്ഞാപനവും ന്യത്തോത്സവ വേദിയിൽ നടക്കും. വാർത്താ സമ്മേളനത്തിൽ രാജേന്ദ്രൻ വെളിയമ്പ്ര, ബാബു പീലിക്കോട്, നയൻതാര മഹാദേവൻ , ജസീന്ത ജയിംസ് എന്നിവർ പങ്കെടുത്തു.
.jpg)

