ഓൾ കേരളാ കാറ്ററേർസ് അസോ. സംസ്ഥാന സമ്മേളനo 28 ന് കോട്ടയത്ത് തുടങ്ങും
കണ്ണൂർ: ഓൾ കേരളാ കാറ്ററേർസ് അസോസിയേഷൻ (എ കെ സി എ ) ദ്വിദിന സംസ്ഥാന സമ്മേളനം ഈ മാസം:28, 29 തീയ്യതികളിൽ കോട്ടയത്ത് ആഭ്യന്തര വകുപ്പ്മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സമിതി അംഗം പി ജോയ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഓൺലൈൻമുഖേനെയുള്ളതട്ടിപ്പുകൾ ഒഴിവാക്കാൻ അത്തരം ഓഡർ നൽകാതിരിക്കാൻ പ്രത്യേകംജനങ്ങൾ ശ്രദ്ധിക്കണമെന്നുംജോയ് ആവശ്യപ്പെട്ടു.
ഡിജിറ്റൽ പണമിടപാടിൽ രണ്ടായിരം രൂപക്ക് മുകളിൽ നികുതി ചുമത്തുന്നത് ഭാവിയാൽ കാറ്ററിങ്ങ്ചെറുകിട സംരഭകർക്ക് അധിക സാമ്പത്തിക ബാധ്യതവരാനിടയുണ്ടെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി. അതോടൊപ്പം പി എൻ ജി പൈപ്പ് നാച്വറൽ ഗ്യാസിന് പ്രത്യേകസബ്ബ്സിഡിഅനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കാറ്ററിങ്ങ്ആവശ്യത്തിനായുള്ള അരി,മാസം തുടങ്ങിയ സാധനങ്ങൾക്ക് അടിക്കടിയുണ്ടാകുന്ന വിലവർദ്ദന തടയാൻ സർക്കാർ കമ്പോളത്തിൽ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സിക്രട്ടറി നാരായണൻ നമ്പൂതിരി, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഉമ്മർ പി , പ്രീനന്ദ് മാധവൻ, മുനീറ സി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
.jpg)

