ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ മട്ടന്നൂർ ഡിവിഷൻ രൂപീകരിച്ചു
മട്ടന്നൂർ:ഓട്ടോറിക്ഷകളുടെ പ്രവർത്തനച്ചെലവിലും തൊഴിലാളികളുടെ ജീവിത ചെലവിലും ഉണ്ടായ വൻവർദ്ധനവിന് ആനുപാതികമായി ഓട്ടോ ചാർജ്ജ് അടിയന്തിരമായും വർദ്ധിപ്പിക്കണമെന്നും, ഓരോ കി.മീറ്ററിനും സർക്കാർ നിശ്ചയിക്കുന്ന നിരക്ക് തൊഴിലാളികൾക്ക് ലഭിക്കുമെന്നുറപ്പാക്കുന്ന വിധം സർക്കാർ ഉത്തരവ് ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നു ഓൾകേരളസ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (AK SATU) മട്ടന്നൂർ ഡിവിഷൻ കമ്മറ്റി രൂപീകരണ യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
രൂപീകരണയോഗം എ കെ എസ് എ . ടി യുസംസ്ഥാന പ്രസിഡണ്ട് അഡ്വ:കസ്തൂരി ദേവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി എൻ ലക്ഷമണൻ, സംസ്ഥാന സമിതി അംഗം കമറുദീൻ, വാരം തുടങ്ങിയവർ പ്രസംഗിച്ചു. കെ രാജേഷ് സ്വാഗതം പറഞ്ഞു. പി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി രാജേഷ് കെ ( രക്ഷാധികാരി), സി.വി. ജിജേഷ് (പ്രസിഡണ്ട്) വിനോദ് പി വി . ( വൈ: പ്രസിഡണ്ട്)
ഗംഗാധരൻ. പി ( സെക്രട്ടറി ),അഖിൽ. ടി (ജോ സെക്രട്ടറി) മുഹമ്മദ് റാഫി എം ( ട്രഷറർ)എന്നിവരെ രൂപീകരണയോഗം തെരഞ്ഞെടുത്തു.
.jpg)

