അഖില കേരളജ്യോതിശാസ്ത്രമണ്ഡലം ഉത്തര മേഖലാ സമ്മേളനം നവംബർ 18 ന് പയ്യന്നൂരിൽ
കണ്ണൂർ : അഖില കേരളജ്യോതിശാസ്ത്രമണ്ഡലം ഉത്തര മേഖലാ സമ്മേളനം നവംബർ 18 ന് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിലുള്ള കൈരളി ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം 230 ന് ജ്യോതിർഗണിതാചാര്യ പണ്ഡിറ്റ് ശ്രീ സദനം നാരായണ പൊതുവാൾ ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. ജ്യോതിഷ രത്നം ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ അദ്ധ്യക്ഷനാകും. ചടങ്ങിൽ വരാഹമിഹിരൻ കഥകളി കലാകാരൻമാരെ ആദരിക്കും.
tRootC1469263">3.15ന് പൂരക്കളിയും ജ്യോതിഷവും സെമിനാർ നടക്കും. പിലിക്കോട് രാമചന്ദ്രൻ പണിക്കർ വിഷയം അവതരിപ്പിക്കും. അനിൽ വെളിച്ചപ്പാടൻ കരുനാഗപ്പള്ളി ,അനിൽ പുത്തലത്ത് എന്നിവർ സംസാരിക്കും. വൈകിട്ട് നാലു മണി മുതൽ ആറു മണി വരെ മറത്തുകളി നടക്കും. മടിക്കൈ ഗോപാലകൃഷ്ണൻ പണിക്കർ നേതൃത്വം നൽകും. ഏഴു മണിക്ക് കഥകളിയിൽ ആദ്യമായി ജ്യോതിഷ കുലപതി വരാഹമിഹിരൻ്റെ ജീവിതം കഥകളി രൂപത്തിൽ അവതരിപ്പിക്കും. പാലക്കാട് ചെത്തല്ലൂർ ജ്യോതിഷ കലാലയം ഒരുക്കിയ കഥകളിയുടെ കഥാ സമാഹാരം ആശയം ജ്യോതിഷ രത്നം ചെത്തല്ലൂർ വിജയകുമാർ ഗുപ്തനാണ് നിർവഹിച്ചിരിക്കുന്നത്. മണ്ണാർക്കാട് നല്ലൂർ പുള്ളി മന വാമനൻ നമ്പൂതിരിയാണ് രചന. കലാമണ്ഡലം കേശവൻ നമ്പൂതിരിയാണ് രംഗസംവിധാനം.
തൃശൂർ മുതൽ കാസർകോട് വരെയുള്ള 600 - ഓളം ജ്യോതിഷാചാര്യൻമാരും അഭ്യുദ്യയാ കാംക്ഷികളും ഉത്തര മേഖല സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജ്യോതിശാസ്ത്രമണ്ഡലം സംസ്ഥാന സംഘടനാ സെക്രട്ടറി ജയകൃഷ്ണൻ വാര്യർ, കലാമണ്ഡലം കേശവൻ നമ്പൂതിരി, ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ, ശ്രീകുമാർ പൊയ്യിൽ എന്നിവർ പങ്കെടുത്തു.
.jpg)


