സ്പോർട്സ് കൗൺസിലിൽ എല്ലാ കരാട്ടെ സംഘടനകൾക്കും പ്രവേശനം നൽകണം :കരാട്ടെ മാസ്റ്റേഴ്സ് അസോസിയേഷൻ
കണ്ണൂർ: സ്‌കൂൾ ഗെയിംസ് കരാത്തെ മത്സരങ്ങളിൽ സുതാര്യത ഉറപ്പുവരുത്തണ മെന്നും, സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്‌ത് പ്രവർത്തിക്കുന്ന ജില്ലയിലെ മുഴു വൻ കരാത്തെ ക്ലബ്ബുകൾക്കും ജില്ലാ സ്‌പോർട്സ് കൗൺസിൽ അംഗീകാരമുള്ള സംഘ ടനയിൽ അംഗത്വം നൽകണമെന്നും കരാത്തെ മാസ്റ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള സ്പോർട്‌സ് കൗൺസിൽ അംഗീകൃത സംഘടനയിലെ ഭാരവാഹികളിൽ ബഹുഭൂരിപക്ഷവും ഒരൊറ്റ കരാത്തെ സ്കൂളൻ്റെ മാത്രം ആളുകളാണ്.
ഇവർ തന്നെ നിയമവിരുദ്ധമായി ഒരേ പേരിൽ പേപ്പർ ക്ളബ്ബുകൾ ഉണ്ടാക്കി രജിസ്റ്റർ ചെയ്താണ് അസോ. ഭരണം കൈയ്യാളുന്നത് ഇത്തരത്തിൽ പേപ്പറിൽ മാത്രം പ്രവർത്തിക്കുന്ന ക്ളബ്ബുകൾ യഥാർത്ഥത്തിൽ നിലവിലുണ്ടോയെന്നു പരിശോധിക്കാൻ സ്പോർട്സ് കൗൺസിൽ തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപെട്ടു. ഒറ്റ സംഘടനയ്ക്ക് മാത്രം സ്പോർട്സ് കൗൺസിലിൽ അംഗത്വം നൽകിയത് മറ്റു സംഘടനകളുടെ കീഴിൽ കരാട്ടെ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും ടൂർണമെൻ്റിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നുണ്ട്.
ഇതിനെതിരെ മുഖ്യമന്ത്രി, കായിക വകുപ്പ് മന്ത്രി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്ക് കരാത്തെ മാസ്റ്റേഴ്സ് അസോസിയേഷൻ പരാതികൾ നൽകിയിട്ടുണ്ട്. ഇതുപരിശോധിച്ച് സുതാര്യത ഉറപ്പു വരുത്തിയതിനു ശേഷം മാത്രം സ്‌കൂൾ ഗെയിംസ് കരാത്തെ മത്സരം നടത്തണമെന്ന് കരാട്ടെ മാസ്റ്റേഴ്സ് അസോ. ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതോടൊപ്പം മാനദണ്ഡങ്ങൾ പാലിച്ച് കണ്ണൂർജില്ലയിലെ എല്ലാ കരാത്തെ ക്ലബ്ബുകൾക്കും സ്പോർട്‌സ് കൗൺസിൽ അംഗീകാരമുള്ള ജില്ലാ സംഘടനയിൽ ഉടനടി അംഗത്വം അനുവദിക്കുക,സംസ്ഥാന അസോസിയേഷന് മെമ്പർഷിപ്പിനായി ഭീമമായ തുക നൽകിയാൽ മാത്രമേ ജില്ലാ അസോസിയേഷനിൽ മെമ്പർഷിപ്പ് നൽകുകയുള്ളൂവെന്നഅപ്രയോഗിക വ്യവസ്ഥ പൂർണ്ണമായും പിൻവലിക്കുക, ഒരേ പേരിൽ ഒരേ പ്രവർത്തന പരിധിയിൽ വ്യാജമായി രജിസ്റ്റർ ചെയ്ത് ക്ലബ്ബ് ഭാരവാഹികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ക്ലബ്ബ് രജിസ്ട്രേഷൻ റദ്ദ് ചെയ്യുകയും ചെയ്യുക ,അടച്ചിട്ട മുറികളിൽ രക്ഷിതാക്കൾക്കും കരാത്തെ അധ്യാപകർക്കും പ്രവേശനം നിഷേധിച്ചുകൊണ്ട് നടത്തുന്ന മത്സരങ്ങൾ നിർത്തലാക്കുക. മുഴുവൻ ക്ലബ്ബുകൾക്കും കായികതാരങ്ങൾക്കും നീതി ഉറപ്പാക്കാൻ ജില്ലാ സ്പോർട്സ് കൗൺസിലും സ്‌കൂൾ ഗെയിംസ് അതോറിറ്റിയും അടിയന്തരമായി ഇടപെടണമെന്നും കരാട്ടെ മാസ്റ്റേഴ്സ് അസോ. ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സെൻസായ് എൻ.കെ.സുഗന്ധൻ, സെൻസായ് പ്രഭാകരൻ നാമത്ത്, ടെക്നിക്കൽ ഡയറക്ടർ സെൻസായ്പി പി ഹേമന്ദ് കുമാർ, ട്രഷറർ സെൻസായ് സിഎൻ മുരളി, ജോയൻ്റ് സെക്രട്ടറി സെൻസായ്പി ദിനേശ് കുമാർ എന്നിവർ പങ്കെടുത്തു.
.jpg)

