വേങ്ങാട് അഖിലേന്ത്യ വോളിബോൾ ടൂർണമെൻ്റ് പത്തിന് തുടങ്ങും


കൂത്തുപറമ്പ്:എസ് എഫ് ഐ യുടെ പ്രഥമ അഖിലേന്ത്യ പ്രസിഡൻ്റും പത്ര പ്രവർത്തകനുമായിരുന്ന സി ഭാസ്‌കരന്റെ സ്‌മരണാർത്ഥം അദ്ദേഹത്തിൻ്റെ ജന്മനാട്ടിൽ പിപ്പിൾസ് വേങ്ങാട് സംഘടിപ്പിക്കുന്ന ആറാമത് അഖിലേന്ത്യ വോളിബോൾ ടൂർണമെൻ്റ് ഫെബ്രവരി 10 മുതൽ 16 വരെ വേങ്ങാട് സൗത്ത് യു പി സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേക സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ ശശിധരൻ, ജനറൽ കൺവീനർ വി ജയൻ, ഷെമീർ ഊർപ്പള്ളി, ടി ദിപു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിങ്കളാഴ്‌ച രാത്രി 8.30 ന് സിറ്റി പൊലീസ് കമ്മിഷണർ പി നിധിൻരാജ് ഐ പി എസ് ടൂർണമെന്റ് ഉദ്ഘാടനം നിർവ്വഹിക്കും പതിനാറാം തിയ്യതി നടക്കുന്ന ഫൈനൽ മത്സരത്തിലെ വിജയികൾക്ക് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്‌കർ സമ്മാനദാനം നൽകും.