ഓൾ ഇന്ത്യാ പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം കണ്ണൂരിൽ

All India Postal and RMS Pensioners Assoc. State conference in Kannur
All India Postal and RMS Pensioners Assoc. State conference in Kannur

കണ്ണൂർ: ഓൾ ഇന്ത്യാ പോസ്റ്റൽ ആൻഡ്ആർ.എം.എസ്. പെൻഷനേഴ്‌സ്‌ അസോസിയേഷൻ (എ ഐ പി ആർ പി എ ) നാലാംസംസ്ഥാന സമ്മേളനം  ഫെബ്രുവരി 20,21 തീയ്യതികളിൽ കണ്ണൂർസി .കണ്ണൻ സ്മാരക ഹാളിൽ നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ എം പ്രകാശൻ മാസ്റ്റർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.

20 ന്  രാവിലെ 10 മണിക്ക് തൃക്കരിപ്പൂർ എം.എൽ.എ. എം.രാജഗോപാലൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി നാനൂറോളം പ്രതിനിധികളും സന്ദർശകരും പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിൽ നാഷണൽ കോ.ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി ജനറൽ കെ.രാഘവേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 

വൈകിട്ട് മൂന്നുമണിക്ക് 'പെൻഷൻ സമൂഹം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന സെമിനാർ മുൻമാധ്യമ പ്രവർത്തകൻ എം.വി.നികേഷ് കുമാർ ഉദ്ഘാടനം ചെയ്യും. കെ.രാഘവേന്ദ്രൻ വിഷയം അവതരിപ്പിച്ച് സംസാരിക്കും. രണ്ടാം ദിനവും തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ ചർച്ചയും മറുപടിയും പ പുതിയഭാരവാഹിക്കള തെരഞ്ഞെടുക്കലും നടക്കും.വാർത്താ സമ്മേളനത്തിൽ  ജനറൽ കൺവീനർ പുതിയടവൻ നാരായണൻ, സി പി ശോഭന, എം സഹദേവൻ, എ ഗണേശൻഎന്നിവരും പങ്കെടുത്തു.

Tags