ആറളം ഫാം ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് കൊടുക്കുന്നതിനെതിരെ അഖിലേന്ത്യാ കിസാൻ സഭ കർഷക രക്ഷായാത്ര നടത്തും


കണ്ണൂർ : ആറളം ഫാം ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്ന നടപടികൾ അവസാനിപ്പിക്കുക, വന്യജീവി ആക്രമണം തടയാൻ അടിയന്തിര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ കിസാൻ സഭ കണ്ണൂർ ജില്ലാ കൗൺസിലിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 24 25 തീയ്യതികളിൽ മലയോര മേഖലയിൽ കർഷക രക്ഷായാത്ര സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ കിസാൻ സഭ ജില്ലാ കൗൺസിൽ സെക്രട്ടറി സി.പി ഷൈജൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
24 ന് വൈകുന്നേരം നാലു മണിക്ക് ചെറുപുഴയിൽ കർഷക രക്ഷായാത്ര കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ പ്രദീപൻ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. കിസാൻ സഭ ജില്ലാ സെക്രട്ടറി സി.പി. ഷൈജൻ ലീഡറായുള്ള ജാഥയ്ക്ക് പി.കെ മധുസൂദനർ' കെ.വി ഗോപിനാഥ്. കണ്ണാടിയാൻ ഭാസ്കരൻ 'പായം ബാബുരാജ്. ടി.കെ വത്സലൻ, പയ്യരട്ട ശാന്ത എന്നിവർ നേതൃത്വം നൽകും. വൈകിട്ട് അഞ്ചു മണിക്ക് കൊട്ടിയൂർ നീണ്ടു നോക്കിയിൽ സമാപിക്കും. ഇതിൻ്റെ തുടർച്ചയായിമാർച്ച് മൂന്നിന് രാവിലെ 10 മണിക്ക് ആറളം ഫാം ഓഫിസിന് മുൻപിൽ എ.ഐ.ടി.യു സി , എ . ഐ.കെ. എസ് സംഘടനകൾ സംയുക്തമായി പ്രതിഷേധ മാർച്ചും ധർണയും നടത്തും. വാർത്താ സമ്മേളനത്തിൽ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ പ്രദീപൻ, പി.കെ മധുസൂദനൻ. കെ.പി കുഞ്ഞികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
