കണ്ണൂരിൽ അഖിലേന്ത്യാ കിസാന്‍സഭ ചീരകൃഷി വിത്ത് വിതരണം നടത്തി
കണ്ണൂര്‍: അഖിലേന്ത്യാ കിസാന്‍സഭ(എഐകെഎസ്) ജില്ലാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരളീയന്‍ കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായി ചീരകൃഷി വിത്ത് വിതരണം നടത്തി. സി പിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.പൊതുമേഖലയെയും കാർഷിക മേഖലയും കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യം ഭരിക്കുന്നവര്‍ തന്നെ തകർത്ത് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കാർഷിക മേഖലക്ക് പുതിയ പ്രതിഷകൾ നൽകുന്ന ഊര്‍ജ്ജ്വസ്വലമായ പ്രവര്‍ത്തനങ്ങളാണ് കിസാന്‍സഭ ലക്ഷ്യം വെച്ച് കൊണ്ടിരിക്കുന്നതെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും സി പി സന്തോഷ് കുമാര്‍ പറഞ്ഞു.
കിസാന്‍സഭ ജില്ലാ പ്രസിഡന്റ് പി കെ മധുസൂദനൻ അധ്യക്ഷനായി. കിസാൻ സഭ മുൻ കർണാടക കമ്മിറ്റി അംഗം എൽ പി സുഭാഷ്, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ, സിപി ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി അജയകുമാർ, കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ ഉഷ, എഐവൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി രജീഷ്, എന്നിവർ സംസരിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് എം ഗംഗാധരൻ , എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എം സപ്ന തുടങ്ങിയവർ സംബന്ധിച്ചു. കിസാന്‍സഭ ജില്ലാ സെക്രട്ടറി സി പി ഷൈജൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കണ്ണാടിയന്‍ ഭാസ്കരന്‍ നന്ദിയും പറഞ്ഞു.
.jpg)

