ആലക്കോട് തേർത്തല്ലിയിൽ പശു ദുരുഹസാഹചര്യത്തിൽ വെടിയേറ്റ് ചത്തു
Jul 15, 2026, 15:49 IST
ആലക്കോട് : തേര്‍ത്തല്ലിയില്‍ പശു ദുരൂഹ സാഹചര്യത്തിൽവെടിയേറ്റു ചത്തനിലയില്‍ .തേര്‍ത്തല്ലിയിലെ മണലില്‍ ദേവസ്യയുടെ പശുവിനെയാണ് ഇന്ന് രാവിലെ ചത്തനിലയില്‍ കണ്ടെത്തിയത്. നായാട്ടുസംഘത്തിന്റെ വെടിയേറ്റതാണെന്നു സംശയിക്കുന്നു. സംഭവത്തിൽ ആലക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശുവിൻ്റെ കഴുത്തിനാണ് വെടിയേറ്റത്. വെറ്റിനറി അധികൃതർ പോസ്റ്റുമോർട്ടം നടത്തി.
.jpg)

