അൽമഖർ സനദ് ദാന സമ്മേളനം ; തളിപ്പറമ്പിൽ സ്റ്റുഡൻറ്സ് കോൺഫറൻസ് പ്രൗഡമായി
Aug 3, 2026, 11:07 IST
തളിപ്പറമ്പ് : കൻസുൽ ഉലമ ഹംസ ഉസ്താദിൻറെ എട്ടാം ആണ്ട് അൽ മഖർ സനദ് ദാന സമ്മേളനത്തിൻറെ ഭാഗമായി രാവിലെ 9.30ന് നടക്കുന്ന സ്റ്റുഡന്റ്സ് കോൺഫറൻസ് പി.കെ. അലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷതയിൽ ഡോ. അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, റോഷൻ നൂറാനി ക്ലാസുകൾക്ക് നേതൃത്വം നൽകി. കണ്ണൂർ ജില്ലയിലെ വിവിധ ദഅാവാ കോളേജുകളിൽ നിന്നും മുതഅല്ലിമുകൾ പങ്കെടുത്തു.
.jpg)

