എ.കെ.ഡബ്ല്യു.എ. ഒ (അക്വ) സംസംസ്ഥാന സമ്മേളനം 26 ന് കണ്ണൂരിൽ തുടങ്ങും

AKWA (Aqua) State Conference to begin in Kannur on 26th
AKWA (Aqua) State Conference to begin in Kannur on 26th

കണ്ണൂർ: അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ൻ്റെ ആറാമത് സംസ്ഥാന സമ്മേളനം ഏപ്രിൽ 26, 27 തീയതികളിൽ കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടക്കുമെന്ന് സംഘാടകർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സി.പി.എം പി.ബി അംഗവുമായ വിജു കൃഷ്ണൻ 26ന് രാവിലെ 10ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ എം.പി പി കരുണാകരൻ 27ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മറ്റ് സർവീസ് സംഘടന, ട്രേഡ് യൂണിയൻ നേതാക്കളും യോഗങ്ങളിൽ പങ്കെടുക്കും. അക്വയുടെ മുൻകാല നേതാക്കളുടെ കൂട്ടായ്‌മ 26ന് വൈകിട്ട് വാട്ടർ അതോറിറ്റി ബോർഡ് അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്യും.

tRootC1469263">

കേരള വാട്ടർ അതോറിറ്റിയും കേരളത്തിലെ കുടിവെള്ള മേഖലയും നേരിടുന്ന വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. 
കേരള വാട്ടർ അതോറിറ്റിയിലെ എല്ലാ വിഭാഗത്തിലും പെട്ട ഓഫീസർമാരുടെ പൊതു സംഘടനയാണ് അക്വ. അതോറിറ്റി ബോർഡിൻ്റെ അംഗീകാരമുള്ള ഏക ഓഫീസർ സംഘടനയും അക്വ ആണെന്ന് സംഘാടകർ അവകാശപ്പെട്ടു. വാട്ടർ അതോറിറ്റിയിലെ ടെക്നിക്കൽ, മിനിസ്റ്റീരിയൽ വിഭാഗങ്ങളിലുള്ള ഓഫീസർമാരിൽ 75 ശതമാനം പേരും അക്വയിൽ അംഗങ്ങളാണ്.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി പുരുഷോത്തമൻ, ജനറൽ കൺവീനർ സന്തോഷ് കുമാർ ഇ എസ് , സംസ്ഥാന വൈ. പ്രസി കെ ഗിരീഷ് ബാബു, ജില്ലാ സെക്രട്ടറി പി എസ് സുബിൻ പങ്കെടുത്തു.

Tags