പ്രവേശനോത്സവത്തിൽ അക്ഷരമുറ്റത്ത് ആരവങ്ങളില്ല; മാമ്പ എൽ പി സ്കൂ‌കൂളിന് പൂട്ടുവീണു

No noise at Aksharamoottam during the entrance ceremony; Mamba LP School is locked down

അഞ്ചരകണ്ടി : വർഷങ്ങളോളം നാടിന്റെ വിദ്യാഭ്യാസ- സാം സ്ക‌ാരിക രംഗത്ത് നിറസാ ന്നിധ്യമായിരുന്ന മാമ്പ എൽ പി സ്‌കൂൾ ഇനി ഓർമകളിലേക്ക്. പുതിയ അധ്യയന വർഷത്തിൻ്റെ പ്രവേശനോ ത്സവ ആരവങ്ങൾ മുഴങ്ങേണ്ട സമയത്ത് കാർഷിക ഗ്രാമമായ മാമ്പയിലെ വയലോരത്തെസ്‌കൂൾ മുറ്റം നിശബ്ദതയിലായി.അഞ്ചരക്കണ്ടി പഞ്ചായ ത്തിലെ പഴക്കമുള്ള വിദ്യാ ലയങ്ങളിലൊന്നാണ് മാമ്പ എൽ പി സ്കൂൾ. വിദ്യാർഥി കളുടെ കുറവും മറ്റ് സാഹ ചര്യങ്ങളും മൂലം സ്‌കൂളിൻ്റെ പ്രവർത്തനം അവസാനിപ്പി ച്ചതോടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചരിത്രമാണ് അടയുന്നത്.

1862ലാണ് സ്‌കൂൾ സ്ഥാ പിതമായത്. തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ഈ വിദ്യാലയം പ്രദേശത്തെ നിരവധി പ്രമുഖരുടെ ആദ്യ അക്ഷരപാഠത്തിൻ്റെ സാക്ഷി യാണ്. ഇവിടുത്തെ കുട്ടികളെ മുഴുവൻ സമീപത്തെ സ്‌കൂളി ലേക്ക് മാറ്റി ചേർത്തിരിക്കുക യാണ്. ഒരുകാലത്ത് കുട്ടികളുടെ കളിചിരികളാലും പഠ നത്തിൻ്റെ തിരക്കുകളാലും സജീവമായിരുന്ന ക്ലാസ്സ് മുറി കളും സ്‌കൂൾ മുറ്റവും ഇന്ന് നിശബ്ദമാണ്. ഗ്രാമീണ മേഖലയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന വെ ല്ലുവിളികളുടെ നേർക്കാഴ്‌ച യായി മാമ്പ എൽ പി സ്‌കൂ ളിൻ്റെ അടച്ചുപൂട്ടൽ മാറുകയാണ്.അതേസമയം, കഴിഞ്ഞ വർഷം എട്ട് കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. സ്‌കൂൾ തുടർന്ന് പ്രവർത്തി ക്കാൻ താത്പര്യമില്ലെന്ന് കാണിച്ചു കഴിഞ്ഞ വർഷം തന്നെ ഡി ഡി ഇ ഉൾപ്പെടെയുള്ളവർക്ക് മാനേജർ കത്ത് നൽകിയതായി കണ്ണൂ ർ സൗത്ത് എ ഇ ഒ പറഞ്ഞു. ഈക്കാരണത്താൽ ഇത്തവണ ഒന്നാം ക്ലാസ്സിലേക്ക് ആർക്കും പ്രവേശനം നൽകിയതുമില്ല.‌

പ്രധാനാധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരാ ണ് ഇവിടെ ഉള്ളത്. ഇതിൽ ഒരാൾ ദിവസകൂലി അടി സ്ഥാനത്തിലാണ് ജോലി ചെ യ്‌തിരുന്നത്. സ്ഥിരനിയമനമു ള്ള അവശേഷിക്കുന്ന മൂന്ന് അധ്യാപകരെ തസ്തിക നഷ്ട പ്പെടുന്ന മുറയ്ക്ക് മറ്റ് സർക്കാ ർ എയ്‌ഡഡ് സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് പുനർവിന്യ സിച്ചേക്കുമെന്നാണ് വിവരം.മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ പ്രദേശം.

Tags