അക്ലിയത്തിടം കലാകാരൻമാരെ റസിഡൻസ് അസോ. വാർഷിക കുടുംബ സംഗമത്തിൽ ആദരിച്ചു

Artists from Akliyathidam were honored at the Residents' Association's annual family gathering.

അഴീക്കോട് : സെൻട്രൽ അഴീക്കോട് അക്ലിയത്തിടം കലാകാരന്മാർക്ക് ആദരം.അക്ലിയത്തിടം റസിഡൻസ് അസോസിയേഷൻ വാർഷിക കുടുംബ സംഗമത്തിലാണ് കലാകാരന്മാരെയും പ്രതിഭകളേയും ആദരിച്ചത്. യോഗം  കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.അസാധാരണ ബുദ്ധിശക്തിയുള്ള കുട്ടികൾക്കു വേണ്ടി ചെന്നൈയിൽ നടത്തിയ ചടങ്ങിൽ കലാം വേൾഡ് റെക്കോഡ് കരസ്ഥമാക്കിയ ഭാരതീയ വിദ്യാഭവൻ എൽ കെ ജി വിദ്യാർത്ഥി അഴീക്കോട്ടെ പുത്തലത്ത് ആദ്വിക് ശ്രേയസിനെ കെ.വി സുമേഷ്  എം എൽ എ അക്ലിയത്തിടം റസിഡൻ്റ്സ് ഉപഹാരം നൽകിആദരിച്ചു.

സെൻട്രൽഅഴീക്കോട്ടെ പുത്തലത്ത് ശ്രേയസിൻ്റെയും നിഖിതയുടെയും മകനാണ് ആദ്വിക് ശ്രേയസ് തെക്കേ മുണ്ടയാട്ട് ലക്ഷ്മി അമ്മ , തീയറത്ത് ശാരദ അമ്മ, ഓമനയമ്മ എന്നിവരുടെ സ്മരണയ്ക്ക് ഉറ്റവർ ഏർപ്പെടുത്തിയതാണ് കലാ പുരസ്‌കാരങ്ങൾ.സെൻട്രൽ എൽ പി സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ റസിഡൻസ് പ്രസിഡൻ്റ് സി.കെ ഉഷ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ സി.ഷംന , പി ധർമ്മൻ,അക്ലിയത്തിടംസെക്രട്ടറി ശ്യാം , പ്രശാന്ത് യോഗി , പി . എം . ഗീത, പേമജ യു.വി,സുസ്‌മിത , ശശിധരൻ, രാജീവൻ പാലക്കൽ, കെ.കെ. ബാബു, ബാലഗോപാലൻ നമ്പ്യാർ,വാരിക്കര ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അക്ലിയത്തിടം കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായി.

Tags