എ.കെ.ജി.സി.ആർ.ടി സംസ്ഥാന സമ്മേളനം കണ്ണൂരിൽ
Feb 22, 2025, 08:34 IST


കണ്ണൂർ : അസോസിയേഷൻ ഓഫ് കേരള ഗവ. കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഒൻപതാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 22 ന് കണ്ണൂരിൽ തുടങ്ങുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ ശിക്ഷക് സദനിൽ രാവിലെ 10ന് പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. പി.പി സന്തോഷ് കുമാർ അനു കവിണിശേരി, പി. പ്രിയദർശൻ' പ്രൊഫ. എനിഷാന്ത്, ഡോ. പി.എം ഷാനവാസ് എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം.വി ശശിധരൻ. പ്രൊഫ. കെ.കെ വിശ്വനാഥൻ, ഡോ. പി. മുഹമ്മദ് കുഞ്ഞി, ഡോ.കെ.കെ രാമചന്ദ്രൻ, ഡോ. പി.ഓമന, പ്രൊഫ. എം. അശോകൻ എന്നിവർ പങ്കെടുത്തു.