കണ്ണൂരിൽ എ കെ ജി സി ആർ ടിസംസ്ഥാന സമ്മേളനം തുടങ്ങി
Feb 22, 2025, 12:48 IST


കണ്ണൂർ:കേരള ഗവ: കോളേജ് റിട്ടയേഡ് ടീച്ചേഴ്സി (എ കെ ജി സി ആർ ടി )ന്റെ സംസ്ഥാന സമ്മേളനം ശിക്ഷക് സദനിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി ടീച്ചർ ഉൽഘാടനം ചെയ്തു.സംസ്ഥാനപ്രസിഡണ്ട് ഫ്രൊഫ: കെ കെ വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം ചെയർമാനും കേരള എൻ ജി ഒ യൂനിയൻ സംസ്ഥാനപ്രസിഡണ്ടുമായ എം വി ശശിധരൻ , അനു കവിണിശ്ശേരി, പ്രിയദർശൻ പി , എകെ പി സി ടി യ സംസ്ഥാന പ്രസിഡണ്ട് ഫ്രൊഫ:എ നിഷാന്ത്, ഫ്രോഫ: മജ്ജുള കെ വി എന്നിവർ സംസാരിച്ചു.