കണ്ണൂർ എ. കെ. ജി ആശുപത്രി കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്നും വീണ് രോഗി മരിച്ചു
Nov 13, 2026, 11:57 IST
കണ്ണൂർ: കണ്ണൂർ നഗരത്തിലെ തളാപ്പിലെ എ.കെ.ജി സ്മാരക സഹകരണാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ.മാങ്ങാട് സ്വദേശി ലക്ഷ്മണനാ(82) ണ് മരിച്ചത് .കഴിഞ്ഞ ദിവസംകാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയായിരുന്നു ലക്ഷ്മണൻ.
ഏഴാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് വീണത് . കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതാണെന്ന് പൊലിസ് സംശയിക്കുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മാറ്റി.
.jpg)

