കാറ്ററിങ് മേഖലയിലെ പ്രതിസന്ധി സർക്കാർ ഇടപ്പെട്ട് പരിഹരിക്കണം : എ കെ സി എ


കണ്ണൂർ : കേരളത്തിലെ ചെറുകിട വ്യവസായ രംഗത്ത് കുതിച്ചു കയറ്റമുണ്ടാക്കിയ കേറ്ററിംഗ് മേഖലയിപ്പോൾ സാധനങ്ങളുടെ അനിയന്ത്രിതമായവിലക്കയറ്റവും അനധികൃത കേറ്ററിംഗ് കാരുടെ കടന്നുകയറ്റവും കാരണം കിതച്ചു കൊണ്ടിരിക്കയാണെന്ന് ഓൾ കേരള കേറ്റേർസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി ജോയ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാമൂഹത്തിൽ ഒരുപാടുപേർക്ക് തൊഴിലും ഉപതൊഴിലും നൽകി അവരെ ആശ്രയിച്ച് ജീവിച്ച് വരുന്ന ഈ മേഖലയിപ്പോൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. നൂറു രൂപയുണ്ടായിരുന്ന ബിരിയാണി അരിക്കിപ്പോൾ140 രൂപയിലെത്തിയിരിക്കുന്നു. അതുപോലെ ഓയിൽ, വെളിച്ചെണ്ണ, പാചക വാതക വില തുടങ്ങി എല്ലാത്തിനും വില കൂടി.

എന്നാൽ ഇതിനെല്ലാം ആനുപാതികമായി ഭക്ഷണത്തിന് കസ്റ്റമറിൽ നിന്നും വില കൂട്ടി വാങ്ങാൻ കഴിയുന്നില്ലെന്നും ജോയ് പറഞ്ഞു. പൊതുവെ പ്രതിസന്ധി നേരിടുന്ന മേഖലയെ തകർക്കാനെന്നോണംഅനധികൃത കേറ്ററിങ്ങ് കാരുടെ കടന്നുകയറ്റവും വില കുറച്ച് ബിസിനസ് ചെയ്യുന്നവരുടെ എണ്ണവും വർദ്ദിച്ചു. ഇത്തരക്കാർ പാചകങ്ങൾക്ക് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം ആരുംശ്രദ്ധിക്കുന്നില്ലെന്നും ഭാരവാഹികൾ ആരോപിക്കുന്നു. സർക്കാരും ഭക്ഷ്യ വകുപ്പും ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ജനറൽ സിക്രട്ടറി വിൻസന്റ് തോമസ്, മേഖലാപ്രസിഡണ്ട് പ്രി നന്ദ്, പി ഉമ്മർ , നാരായണൻ നമ്പൂതിരി എന്നിവരും പങ്കെടുത്തു.