എ കെ ബി ആർ എഫ് ജില്ലാ കൺവെൻഷൻ നടത്തി
Jun 26, 2026, 14:29 IST
കണ്ണൂർ:ആൾ കേരളാ ബാങ്ക് റിട്ടയറീസ് ഫോറം (എ കെ ബി ആർ എഫ്) കണ്ണൂർ ജില്ലാ കൺവൻഷൻ കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ ചേർന്നു. ബേങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ബി ഇ എഫ് ഐ )അഖിലേന്ത്യാ പ്രസിഡണ്ട് എസ് എസ് അനിൽ കൺവെൻഷൻ ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ടി ബാബു മുഖ്യപ്രഭാഷണം നടത്തി. കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ടി ആർ രാജൻ, സി പി നരേന്ദ്രൻ ,കെ പി സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു.
.jpg)

