ശബ്ദ സാന്നിദ്ധ്യത്തിൻ്റെ മൂന്നര പതിറ്റാണ്ട്: കണ്ണൂർ നിലയത്തിന് 35 വയസ്

Three and a half decades of sound presence: Kannur Nilayam turns 35

കണ്ണൂർ:  ശ്രോതാക്കളുടെ മനസിന് ഈണങ്ങളും കാതുകൾക്ക് അറിവും വൈവിദ്ധ്യങ്ങളും പകർന്ന ആകാശവാണി കണ്ണൂർ നിലയത്തിന് 35 വയസ്.
 1991 മെയ് നാലിനാണ് കണ്ണൂർ നിലയം  സ്ഥാപിതമായത്.അന്നത്തെ എംപി മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ കഠിനശ്രമ ത്താൻകണ്ണൂരിൽ ഈ നിലയം യാഥാർത്ഥ്യമാക്കി.വൈവിധ്യമാർന്ന പരിപാടികളിലൂടെയും ദേശീയവും അന്തർദേശീയവും പ്രാദേശികവുമായ വാർത്തകളിലൂടെയും  ജനശ്രദ്ധ പിടിച്ചുപറ്റിയ നിലയമാണ് കണ്ണൂർ നിലയം 101.5 MHz ൽ എഫ് എം ബാന്റിലാണ് കണ്ണൂർ നിലയത്തിന്റെ പ്രക്ഷേപണം.

 രാവിലെ 5:50 ന് ആരംഭിക്കുന്ന പ്രക്ഷേപണം രാത്രി 11 15 വരെ നീണ്ടുനിൽക്കുന്നു. ഞായറാഴ്ച ഒഴികെ മറ്റു ദിവസങ്ങളിൽ 3. 30 മുതൽ 5 മണി വരെ ഒന്നര മണിക്കൂർ മാത്രമാണ് പ്രക്ഷേപണം നിർത്തിവയ്ക്കുന്നത്.ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ നിന്ന് റിട്ടയർ ചെയ്തവരും സ്ഥലം മാറി പോയവരും ഒത്തുചേരുന്നുണ്ട്.ഇതോടൊപ്പം ആകാശവാണി നിലയത്തിലെ കലാകാരന്മാരുടെ വൈവിധ്യമാർന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്.വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ രാത്രി 8 മണി വരെ ആകാശവാണി കോമ്പൗണ്ടിന് അകത്താണ്  പരിപാടികൾ സജ്ജമാക്കിയിട്ടുള്ളത്.ആകാശവാണി റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ  കുടുംബ സംഗമമെന്ന രീതിയിലാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്.

Tags