കണ്ണൂരിൽ സർഗാത്മക മാധുര്യത്തിൽ ആകാശ മിഠായിപഠന ക്യാംപ് നടത്തി
Feb 23, 2025, 11:54 IST


അഞ്ചരക്കണ്ടി :കുട്ടികളിൽ നേതൃഗുണം , സാമൂഹ്യ ബോധം , സർഗ്ഗാത്മകത എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെ മാമ്പ സെൻട്രൽ എൽ പി സ്കൂളിൽ ആകാശ മിഠായി എന്ന പേരിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. എൻ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.ഷനില അധ്യക്ഷയായി.
ഹെഡ്മാസ്റ്റർ കെ.പി. മനോജ്, കെ.വി. ജയരാജ്, ആര്യ കെ.ടി, സന്തോഷ്കുമാർ, സി.പി. ധനഞ്ജയൻ , കെ.വി. റീത്ത എന്നിവർ സംസാരിച്ചു. കരവിരുത്, കുഞ്ഞുങ്ങളെ ചേർത്തുനിർത്താം, നാടിനെ അറിയാം, പാട്ടരങ്ങ്, ക്യാമ്പ് ഫയർ എന്നീ സെഷനുകളിൽ പി.വി. രമ, പി.വി.പ്രസീത , എ.വി. രത്നകുമാർ, കെ.വി. രാധാകൃഷ്ണൻ എന്നിവർ പരിശീലനം നൽകി. പലഹാര മേളയും ഉണ്ടായി.