എ.കെ.രവീന്ദ്രൻ്റെ വിയോഗം : ഇരിട്ടി നഗരസഭാ പരിധിയിൽ ഇന്ന് ഹർത്താൽ
May 10, 2025, 09:47 IST
ഇരിട്ടി: ഇരിട്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷനും സി പി എം നേതാവുമായ എ.കെ.രവീന്ദ്രൻ്റെനിര്യാണത്തിൽ അനുശോചിച്ച് ഇന്ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ ഇരിട്ടി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപങ്ങൾ അടച്ച് ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു.
ഹർത്താലുമായി എല്ലാവരും സഹകരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് വൈകിട്ട് 4 മണിക്ക് നടുവനാട് ടൗണിൽ സർവകക്ഷി അനുശോചന യോഗവും ചേരും.
tRootC1469263">.jpg)


