'എ.കെ. നായർ – മലബാറിന്റെ ഇതിഹാസം' ; പുസ്തകം പ്രകാശനം ചെയ്ത് ടി. പത്മനാഭൻ
ശ്രീഹരി നായർ രചിച്ച 'എ.കെ. നായർ – മലബാറിന്റെ ഇതിഹാസം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് അഴീക്കോട് കൊട്ടാരത്തുംപാറ രാജേശ്വരി സദനിലാണ് നടന്നത്. കഥാകൃത്ത് ടി. പത്മനാഭൻ പുസ്തകം പ്രകാശനം ചെയ്തു. കെ.വി. സുമേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ ആദ്യകോപ്പി എം.എൽ.എ ഏറ്റുവാങ്ങി.
കണ്ണൂർ : മലബാറിന്റെ ചരിത്രത്തിലും സാമൂഹിക സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എ.കെ. നായരുടെ ജീവിതവും സംഭാവനകളും ഇനി പുസ്തകരൂപത്തിൽ. ശ്രീഹരി നായർ രചിച്ച 'എ.കെ. നായർ – മലബാറിന്റെ ഇതിഹാസം' എന്ന പുസ്തകം കഥാകൃത്ത് ടി. പത്മനാഭൻ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യകോപ്പി കെ.വി. സുമേഷ് എം.എൽ.എ ഏറ്റുവാങ്ങി.

ശ്രീഹരി നായർ രചിച്ച 'എ.കെ. നായർ – മലബാറിന്റെ ഇതിഹാസം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് അഴീക്കോട് കൊട്ടാരത്തുംപാറ രാജേശ്വരി സദനിലാണ് നടന്നത്. കഥാകൃത്ത് ടി. പത്മനാഭൻ പുസ്തകം പ്രകാശനം ചെയ്തു. കെ.വി. സുമേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ ആദ്യകോപ്പി എം.എൽ.എ ഏറ്റുവാങ്ങി.
ഗ്രന്ഥകർത്താവ് ശ്രീഹരി നായർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. തുടർന്ന് കെ.വി. സുമേഷ് എം.എൽ.എ www.aknair.in എന്ന വെബ്സൈറ്റിന്റെ ലോഞ്ചും നിർവഹിച്ചു.

കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, മലയാള മനോരമ കോ-ഓർഡിനേറ്റിങ് എഡിറ്റർ അനീസ് മുഹമ്മദ്, അഴീക്കോട് പഞ്ചായത്ത് വാർഡ് മെമ്പർ സജിന, പി.വി. സോമരാജൻ, ടി.പ്രേമാനന്ദ്, പൂർണിമ അജയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ലോകപ്രശസ്ത ലീലാ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സിന്റെ സ്ഥാപക ചെയർമാനായ ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായരുടെ ഭാര്യ ലീലാ കൃഷ്ണൻ നായരുടെ പിതാവാണ് എ.കെ. നായർ.

.jpg)

