അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി എ.ഡി ജി പി അജിത് കുമാർ
Jun 24, 2025, 10:26 IST
കണ്ണൂർ : എ.ഡി ജി പി എം ആർ അജിത് കുമാർ അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി. തിങ്കളാഴ്ച രാവിലെ അക്കരെ സന്നിധിയിൽ എത്തിയ
എ ഡി ജി പി മണിത്തറയിലെത്തി. തുടർന്ന് അര മണിക്കൂറോളം സന്നിധിയിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
അതെ സമയം, വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകളിൽ അവസാനത്തെ ആരാധന പൂജയായ രോഹിണി ആരാധന ഇന്ന് (ചൊവ്വാഴ്ച്ച) അക്കരെ സന്നിധിയിൽ നടക്കും. രോഹിണി ആരാധനാ നാളിലെ സുപ്രധാന ചടങ്ങായ ആലിംഗന പുഷ്പാഞ്ജലിയും ഇന്ന് നടക്കും. കുറുമാത്തൂർ നായ്ക്കൻ സ്ഥാനികൻ ശീവേലിക്ക് മുന്നോടിയായി ആലിംഗന പുഷ്പാഞ്ജലി നടത്തും.
tRootC1469263">.jpg)


