എഐവൈഎഫ് ജില്ലാ സമ്മേളനം സമാപിച്ചു : പ്രസിഡന്റ് കെ വി പ്രശോഭ്,സെക്രട്ടറി പി കെ മിഥുൻ സ്വകാര്യ ആശുപത്രികളുടെ ചൂഷണം അവസാനിപ്പിക്കുക-എഐവൈഎഫ്
ശ്രീകണ്ഠപുരം: ആരോഗ്യ മേഖലയിലെ സ്വകാര്യ ആശുപത്രികളുടെ ചൂഷണം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ആരോഗ്യരംഗത്ത് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന അമിതവും വ്യത്യസ്തവുമായ ചികിത്സാനിരക്കുകൾ സാധാരണക്കാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്. ഒരേ ചികിത്സയ്ക്കും പരിശോധനകൾക്കും ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്ന സാഹചര്യം അവസാനിപ്പിക്കണം.
ചികിത്സാ ചെലവുകളിൽ സുതാര്യത ഉറപ്പാക്കുകയും എല്ലാ സ്വകാര്യ ആശുപത്രികളിലും ന്യായമായ ഏകീകൃത ചികിത്സാനിരക്ക് നടപ്പിലാക്കുകയും വേണം. സാമ്പത്തിക ചൂഷണത്തിൽ നിന്ന് രോഗികളെ സംരക്ഷിക്കുന്നതിനും എല്ലാവർക്കും താങ്ങാനാവുന്ന ചെലവിൽ ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്നതിനും സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ വി ഗോപിനാഥ്, പി കെ മധുസൂദനൻ, എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം സി വിജയൻ, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി രജീഷ്, എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് മടികൈ, ജോയിന്റ് കൗൺസിൽ നേതാവ് കെ കൃഷ്ണ ൻ, കെ പി സജീഷ്, കെ ആർ ചന്ദ്രകാന്ത് എന്നിവർ സംസാരിച്ചു.സി സുനിൽകുമാർ നന്ദി പറഞ്ഞു.
ഭാരവാഹികളായി കെ വി പ്രശോഭ്(പ്രസിഡന്റ് ), പി അനീഷ്,കെ ദിപിൻ,വിജേഷ് മണ്ടൂർ, ഷീന സുധീഷ്(വൈസ് പ്രസിഡന്റുമാർ),പി കെ മിഥുൻ(സെക്രട്ടറി), പി എ ഇസ്മായിൽ, എം അഗേഷ്, ശ്രീലക്ഷ്മി ടി, പ്രണോയ് വിജയൻ(ജോയിന്റ് സെക്രട്ടറിമാർ)
.jpg)


