പി എം.ശ്രീ പദ്ധതിക്കെതിരെ എ.ഐ വൈ എഫ് നടത്തിയ ഡി ഡി ഇ ഓഫീസ് മാർച്ചിനെതിരെ ജലപീരങ്കി പ്രയോഗം

Water cannon used against AIYF's DDE office march against PMShri project

കണ്ണൂർ: പി എം ശ്രീ പദ്ധതിക്കെതിരെ എഐവൈ എഫ്- എ ഐ എസ് എഫ് സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 
ഡി ഡി ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പൊലിസ് നടത്തിയ ബലപ്രയോഗത്തിൽ എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്കും പ്രസിഡന്റിനും പരിക്കേറ്റു.

എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി രജീഷ് പ്രതിഷേധ മാർച്ചിനു ശേഷം നടന്ന ധർണ ഉദ്ഘാടനം ചെയ്തു.  എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ അധ്യക്ഷനായി. എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എ ഇസ്മായിൽ, ജില്ലാ സെക്രട്ടറി സി ജസ്വന്ത്, ജില്ലാ പ്രസിഡന്റ്‌ പ്രണോയ് വിജയൻ,കെ ആർ ചന്ദ്രകാന്ത്, വി അമീഷ എന്നിവർ സംസാരിച്ചു. നേതാക്കളായ കെ വി പ്രശോഭ്, ശ്രാവൺ ചന്ദ്രൻ, പി കെ മിഥുൻ, യദു കൃഷ്ണ, ഷനിൽ സന്തോഷ്‌, പി അനീഷ്, ശരത് എം,വൈശാഖ് രാജ്,ആദർശ് സി ടി, എ കെ ഉമേഷ്‌ എന്നിവർ നേതൃത്വം നൽകി.

Tags