സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആയിഷ സിയക്ക് പൊന്നിൻ തിളക്കം
Nov 24, 2026, 09:51 IST
എടക്കാട്: എറണാകുളത്ത് നടന്ന കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ 17 വയസ്സ് ഗേൾസ് ഫൈറ്റിംഗിൽ എടക്കാട് സ്വദേശിനി ആയിഷ സിയ ഗോൾഡ് മെഡൽ കരസ്ഥമാക്കി. മുൻ വർഷങ്ങളിൽ സ്റ്റേറ്റ് മത്സരങ്ങളിൽ ഗോൾഡ് മെഡലും ബ്രോൺസ് മെഡലും ആയിഷ സിയ കരസ്ഥമാക്കിയിട്ടുണ്ട്.
കാടാച്ചിറയിലെ ഇൻഡോ-നിപ്പോൺ കരാട്ടെ അക്കാദമിയിൽ പികെ റിസീമിന് കീഴിൽ ട്രെയിനിങ് നടത്തിവരുന്നു.ഇൻഡോ-നിപ്പോൺ കരാട്ടെ അക്കാദമിയിലെ സമന്ന.പി (ചാലാട്) സിൽവർ മെഡലും റെസിൻ പികെ(മമ്പറം), തനിഷ്കാര രഞ്ജിത്ത് (മമ്മാക്കുന്ന്) എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
.jpg)

