കാവിവൽക്കരണത്തിനെതിരെ എഐഎസ്എഫ് കണ്ണൂർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി
Jun 17, 2025, 10:50 IST
കണ്ണൂർ: സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കുവാനുള്ള വി സി മാരുടെ നീക്കത്തിനെയും സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി ചൂഷണത്തിനെതിരെയും ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ചും എഐഎസഎഫ് കണ്ണൂർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി.
മാർച്ച് എഐഎസ്എഫ് ദേശീയ എക്സിക്യൂട്ടീവ് അംഗം ആർ എസ് രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. ബി ദർശിത്ത് അധ്യക്ഷനായി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ പി അജയകുമാർ, കെ കെ സോയ എന്നിവർ സംസാരിച്ചു.നേതാക്കളായ പ്രണോയ് വിജയൻ, കെ പ്രഭിജിത്ത്, വി അമീഷ, ശ്രീപാർവതി, അനിൽ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് പി എ ഇസ്മായിൽ സ്വാഗതവും ജില്ലാ സെക്രട്ടറി സി ജസ്വന്ത് നന്ദിയും പറഞ്ഞു.
tRootC1469263">.jpg)


