കണ്ണൂർ ആർ എസ് പോസ്റ്റോഫീസിലേക്ക് എഐഎസ്എഫ് പ്രതിഷേധ മാർച്ച്‌ നടത്തി

AISF took out a protest march to Kannur RS Post Office
AISF took out a protest march to Kannur RS Post Office

കണ്ണൂർ:പി എം ശ്രീ സ്കൂൾ പദ്ധതി അംഗീകരിച്ചില്ലെങ്കിൽ എസ് എസ് കെ യ്ക്ക് പണം നൽകില്ല എന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിലേക്ക്  പ്രതിഷേധ മാർച്ച് നടത്തി. 

മാർച്ച്‌ എഐവൈഎഫ് ജില്ല സെക്രട്ടറി കെ വി സാഗർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പ്രണോയ് വിജയൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി സി ജസ്വന്ത്, സംസ്ഥാന കമ്മിറ്റി അംഗം അനിൽ ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ അശ്വതി കൃഷ്ണ എന്നിവർ സംസാരിച്ചു. ആദർശ് സി ടി, സന്മയ കെ എന്നിവർ നേതൃത്വം നൽകി.

tRootC1469263">

Tags