എഐഎസ്എഫ് കണ്ണൂർ ജില്ലാ ക്യാമ്പിന് തുടക്കം

AISF Kannur district camp begins

അഴീക്കൽ: എഐഎസ്എഫ് കണ്ണൂർ ജില്ലാ ക്യാമ്പിന്  അഴീക്കലിൽ തുടക്കമായി. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്‌ ബിബിൻ അടൂർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ എം സപ്ന അധ്യക്ഷനായി.എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എ ഇസ്മായിൽ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌ കുമാർ,സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി ഗോപിനാഥ്, വെള്ളോറ രാജൻ,എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ,സി രവീന്ദ്രൻ,എം അനിൽ കുമാർ,എഐഎസ്എഫ് ജില്ലാ സെക്രട്ടറി സി ജസ്വന്ത്, പ്രസിഡന്റ്‌ പ്രണോയ് വിജയൻ, വി അമീഷ, അനിൽ ചന്ദ്രൻ, എൻ പ്രസാദ് എന്നിവർ സംസാരിച്ചു. സിപിഐ ദേശീയ സെക്രട്ടറി അഡ്വ പി സന്തോഷ്‌ കുമാർ എം പി വിദ്യാർത്ഥികളുമായി സംവദിച്ചു. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി ദർശിത്ത് സംഘടനയും സംഘാടനവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.ക്യാമ്പ് ഇന്ന് സമാപിക്കും.

Tags