മാടായി കോളേജ് നിയമനവിവാദം: എം.കെ രാഘവൻ എം.പിക്കെതിരെ എ.ഐ.സി.സിക്ക് പരാതി നൽകി

rmk raghavan
rmk raghavan

കണ്ണൂർ: മാടായി കോളേജ് നിയമന വിവാദത്തിൽ വിമത വിഭാഗം പ്രവർത്തകർ ഹൈക്കമാൻഡിന് പരാതി നൽകി. സസ്പെൻഷനിലുള്ള ഡി.സി.സി അംഗം കാപ്പാടൻ ശശിധരനാണ് കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് പരാതി നൽകിയത്. 

കോൺഗ്രസ് നിയന്ത്രണത്തിലുള്ള മാടായി കോളേജിൽ സി.പി.എമ്മുകാർക്ക് നിയമനം നൽകിയത് പാർട്ടിക്ക് നാണക്കേടായി. എം.കെ രാഘവനെതിരെ അച്ചടക്ക നടപടിയുണ്ടായില്ലെങ്കിൽ അതു പാർട്ടിയെ പ്രതികൂലമായി ബാധിക്കും. തന്റേതുൾപ്പെടെ ഈ വിഷയത്തിൽ പാർട്ടിയെടുത്ത അച്ചടക്കനടപടി പിൻവലിക്കണമെന്നും ശശിധരൻ ആവശ്യപ്പെട്ടു. 

അതേസമയം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്ന് വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികളും അറിയിച്ചിട്ടുണ്ട്.

Tags