കണ്ണൂരിൽ കർഷക തൊഴിലാളി യൂനിയൻ താലൂക്ക് ഓഫിസ് ധർണ നടത്തി
Mar 1, 2025, 12:20 IST
കണ്ണൂർ : നെൽവയൽ സംരക്ഷണ നിയമം കർശനമായും നടപ്പാ ക്കുക, പട്ടികജാതി-പട്ടികവർഗ നഗറുകളിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുക, നെൽവയൽ, തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക, ഭൂമി തരം മാറ്റുന്നതിന് തരിശിടുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ കണ്ണൂർ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
tRootC1469263">താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി കെ ദാമോധരൻ അധ്യക്ഷനായി. ജില്ലാ ജോ.സെക്രട്ടറി പി രമേഷ്ബാബു സ്വാഗതവും പറഞ്ഞു. പി ഭാസ്കരൻ , എ കെ ഓമന, എ സുനിൽകുമാർ, എ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
.jpg)


