ആന്തൂർ നഗരസഭ സമ്പൂർണ്ണ വയോജന സൗഹ്യദ നഗരസഭയാക്കി ഉയർത്തുന്നതിൻ്റെ ഭാഗമായി വയോക്ലബ്ബുകൾക്ക് തുടക്കമായി

Age clubs have been launched as part of the process of transforming Anthoor Municipality into a complete age-friendly municipality.

തളിപ്പറമ്പ : വയോജനങ്ങൾക്ക് പകൽ സമയത്ത് ഒത്തുകൂടുന്നതിനും കലാ-കായിക സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിനുമുള്ള കേന്ദ്രം എന്ന നിലയിൽ വയോക്ലബ്ബുകൾ പ്രവർത്തനമാരംഭിച്ചു. ആന്തൂർ നഗരസഭ സമ്പൂർണ്ണ വയോജന സൗഹ്യദ നഗരസഭയാക്കി ഉയർത്തുന്നതിൻ്റെ ഭാഗമായാണ് നാല് മേഖലകളിലായി വയോക്ലബ്ബുകൾ ആരഭിക്കുന്നതിന് തീരുമാനമായത്. തളിയിൽ എ.കെ.ജി. വായനശാലയിൽ നടന്ന വയോക്ലബ്ബിന്റെ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ വി. സതീദേവി ഉദ്ഘാടനം ചെയ്തു.

ആന്തൂർ നഗരസഭ വൈസ്‌ചെയർമാൻ പാച്ചേനി വിനോദ് കുമാർ അധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർ കെ ഭരതൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ. മനോജ്‌കുമാർ, ചെയർപേഴ്സൺ  ഓമന മുരളീധരൻ, കെ. വി. പ്രേമരാജൻ മാസ്റ്റർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ പി, കെ. പി. മോഹനൻ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രേമരാജൻ, ICDS സൂപ്പർവൈസർ പ്രജിന പി. വി, കെ. രവിന്ദ്രൻ, എ.വി മോഹനൻ, കെ. ഹരീന്ദ്രൻ, കെ. അരുൺമാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ  സംബന്ധിച്ചു. 
,

Tags