മൂന്ന് പതിറ്റാണ്ടിനിപ്പുറം കണ്ണൂർ മാങ്ങാട്ടുപ്പറമ്പ് കെ എ പി ബറ്റാലിയൻ 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥർ ഒത്തുകൂടി

After three decades, Kannur Mangattuparamba KAP Battalion 1993 batch police officers gathered

കണ്ണൂർ : മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിലെ ഓർമ്മകളും സൗഹൃദങ്ങളും പങ്കുവെക്കാൻ അവർ വീണ്ടും ഒത്തുകൂടുകയായിരുന്നു . 1993-ൽ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ പരിശീലനം ആരംഭിച്ച് 1994 ജനുവരിയിൽ പരിശീലനം പൂർത്തിയാക്കിയ പോലീസുകാരുടെ അപൂർവ സംഗമത്തിനാണ് ബറ്റാലിയൻ സാക്ഷിയായത്. 

നിലവിലെ കമാൻഡന്റ് യു പ്രേമൻ ഉൾപ്പെടെ 908 പേർ ആണ് അന്ന് ബാച്ചിൽ ഉണ്ടായിരുന്നത്.
1993-ലാണ് സംസ്ഥാനത്ത് നാലായിരം പേരെ ഒരുമിച്ച് പോലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്തത്. അന്ന് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ മാത്രം 908 പേരാണ് പരിശീലനത്തിനായി എത്തിയത്.ഒരേ കാലയളവിൽ പരിശീലനം നേടിയവർ മൂന്ന് പതിറ്റാണ്ടിനിപ്പുറം ഒത്തുചേരുന്നത് ഇതാദ്യമാണ്.പരിശീലനത്തിനുശേഷം പോലീസ് സേനയിൽ വിവിധ തസ്തികകളിൽ ഉയർന്ന സ്ഥാനങ്ങളിലെത്തിയവരും മറ്റു വകുപ്പുകളിൽ പ്രവർത്തിച്ചവരും ഈ കൂട്ടത്തിലുണ്ട്. 

നിലവിലെ കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമനൊപ്പം നിലവിലെ എ.ഡി.എം കെ. ബാലഗോപാലനും ഈ ബാച്ചിൽ പരിശീലനം നേടിയവരാണ്.മാങ്ങാട്ടുപ്പറമ്പ് 
കെ.എ.പി നാലാം ബറ്റാലിയനിൽ നടന്ന ചടങ്ങ് ഡി ഐ ജി  കെ കാർത്തിക് ഉദ്ഘാടനം ചെയ്തു.
യഥാർത്ഥത്തിൽ ഉന്നതഉദ്യോഗസ്ഥരെക്കാളും സിവിൽ പോലീസ് ഓഫിസർമാർ മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ള സേന അംഗങ്ങളാണ് പോലീസിന്റെ നട്ടെല്ല്.ജനങ്ങൾക്കായുള്ള സേവനത്തോടൊപ്പം സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനും ഓരോ ഉദ്യോഗസ്ഥനും പ്രാധാന്യം നൽകണമെന്നും ഡി ഐ ജി പറഞ്ഞു 

പി ആർ മനോജ്‌ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കലക്ടർ വിഷ്ണുരാജ്,കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭാരത്‌ റെഡി,കണ്ണൂർ റൂറൽ പോലീസ് മേധാവി ഉമേഷ്‌ ഗോയൽ, എന്നിവർ മുഖ്യഥിതികളായി , കെ എ പി 4 ബറ്റാലിയൻ കമന്റന്റ് യു പ്രേമന് ആദരവ് നൽകി.എ രാജീവൻ,  കെ ശിവകുമാർ, എം കെ ഹരിപ്രസാദ്,എം രഘുനാദ് തുടങ്ങിയവർ സംസാരിച്ചു

Tags