അഡ്വ. ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തു
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി സി.പി.എമ്മിലെ അഡ്വ. ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. ഏഴിനെതിരെ 18 വോട്ട് നേടിയാണ് യു ഡി എഫിലെ ബേബി തോലേനിയെ ബിനോയ് കുര്യൻ പരാജയപ്പെടുത്തിയത്. പെരളശേരി ഡിവിഷനിൽ നിന്നാണ് ബിനോയ് കുര്യൻ ജയിച്ചത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്നു ബിനോയ് കുര്യൻ 'ഇരിട്ടി മണിക്കടവ് സ്വദേശിയാണ്.
tRootC1469263">. കലക്ടർ അരുൺ കെ വിജയൻ വരണാധികാരിയായിരുന്നു.മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ് അഡ്വ: ബിനോയ് കുര്യൻ.
കലക്ടർ അരുൺ .കെ. വിജയൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു പെരളശ്ശേരി ഡിവിഷനിൽ നിന്നാണ് വൻ ഭൂരിപക്ഷത്തോടെ ബിനോയ് കുര്യൻ വിജയിച്ചത്. ഇരിട്ടി മണിക്കടവ് സ്വദേശിയാണ്.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ , മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. പി. ദിവ്യ,അഡ്വ: ടി.കെ. രത്നകുമാരി , കാരായി രാജൻ വി.ശിവദാസൻ എം. പി. സിപിഎം ജില്ലാ സെക്രട്ടറി കെ .കെ . രാഗേഷ്, പി.ജയരാജൻ, സിപിഐ ജില്ലാ സെക്രട്ടറി സി .പി .സന്തോഷ് കുമാർ ടി .വി .രാജേഷ്, കെ. സുരേന്ദ്രൻ , പി.വി ഗോപിനാഥ് , വി .കെ . സനോജ് തുടങ്ങിയവർ ബിനോയ് കുര്യനെ അഭിനന്ദിക്കാൻ എത്തിയിരുന്നു. ഭാര്യ കെ.ജെ. ബിൻസി , മക്കളായ ഡോൺ കുര്യൻ ബിനോയ് , സിയോ ജോൺ ബിനോയ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു
.jpg)


